ഭൂതകാലം ഓര്‍മ്മകളെ കുളിര്‍പ്പിക്കുന്നു.
ഓര്‍മ്മകള്‍ക്കു ചെമ്പകപ്പൂവിന്റെ സുഗന്ധമാണ്;
മരം കോച്ചുന്ന മഞ്ഞിലും ഇല കൊഴിക്കുന്ന ശിശിരത്തിലും
ഉരുക്കുന്ന വേനലിലും കലിതുള്ളി പെയ്യുന്ന ഇടവപ്പാതിയിലും.
ചില്ലുജാലകത്തിന്നിപ്പുറം നിന്നെക്കുറിച്ചു ചിന്തിക്കുന്ന വ്യര്‍ത്ഥനിമിഷങ്ങള്‍.
ജാലകപ്പഴുതിലൂടെ അരിച്ചെത്തുന്ന മഴനൂലിഴകള്‍ക്കു നിന്റെ തണുപ്പാണ്.
ഓര്‍മ്മകള്‍ക്കും ഇപ്പോള്‍ നനുത്ത തണുപ്പാണ്.



